കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്. ചക്കിട്ടപ്പാറ സ്വദേശി അർജുൻ ദേവിന്റെ വീടിന് നേരെയാണ് അക്രമികൾ ബോംബെറിഞ്ഞത്. ആക്രമണത്തിൽ വീടിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ബൈക്കിലെത്തിയ സംഘമാണ് രണ്ട് പ്രാവശ്യം ബോംബെറിഞ്ഞത്. സംഭവത്തിന് ശേഷം ഇവർ കടന്നുകളഞ്ഞു. സംഭവത്തിൽ പരിക്കേറ്റ അർജുനും കുടുംബവും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
കോഴിക്കോട്ട് ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്
12:34 PM Jan 10, 2021 | Deepika.com