പാലക്കാട്: എൻസിപി ഇടതുമുന്നണിയിൽതന്നെ ഉറച്ചുനിൽക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും മന്ത്രി പറഞ്ഞു.
പാർട്ടിയുടെ മുന്നണിമാറ്റം ചർച്ചചെയ്യാൻ ഉദ്ദേശിക്കുന്നില്ല. ടി.പി. പീതാംബരന്റെയും തന്റെയും നിലപാടിൽ വൈരുധ്യമില്ല. എൻസിപിയിലെ തർക്കം മുന്നണിയിൽ പരിഹരിക്കും. പാർട്ടിയിൽ തലമുറമാറ്റം എല്ലാവർക്കും ബാധകമാണെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
എൻസിപി എൽഡിഎഫിൽ ഉറച്ചുനിൽക്കും, തലമുറമാറ്റം എല്ലാവർക്കും ബാധകം: ശശീന്ദ്രൻ
12:23 PM Jan 10, 2021 | Deepika.com