ജ​യി​ച്ച പാ​ർ​ട്ടി തോ​റ്റ പാ​ർ​ട്ടി​ക്ക് സീ​റ്റു​കൊ​ടു​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ൽ എ​ന്ത് യു​ക്തി: എ​ൻ​സി​പി

11:34 AM Jan 10, 2021 | Deepika.com
കോ​ട്ട​യം: ജ​യി​ച്ച പാ​ർ​ട്ടി തോ​റ്റ പാ​ർ​ട്ടി​യ്ക്ക് സീ​റ്റ് കൊ​ടു​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​തി​ൽ എ​ന്ത് യു​ക്തി​യാ​ണു​ള്ള​തെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ. പാ​ലാ എ​ന്ന​ല്ല ഒ​രു സീ​റ്റും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞി​ട്ടാ​ണ് ഒ​റ്റ​പ്പെ​ട്ട യോ​ഗ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് ക​രു​തു​ന്നി​ല്ല. പാ​ല സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ല. പാ​ലാ​യി​ൽ ക​ഴി​ഞ്ഞ 20 വ​ർ​ഷം​കൊ​ണ്ട് ക്ര​മ​മാ​യ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ശ​ക്തി​പ്പെ​ടു​ത്തി വ​ള​ർ​ത്തി​യെ​ടു​ത്ത പാ​ർ​ട്ടി​യാ​ണി​ത്.

കെ.​എം. മാ​ണി​ക്കെ​തി​രെ വ​ർ​ഷ​ങ്ങ​ളാ​യി മ​ത്സ​രി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷം കു​റ​ച്ചു​കൊ​ണ്ടു​വ​ന്നു. മാ​ണി ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ത​ന്നെ അ​വ​സാ​ന തി​ര​ഞ്ഞെ​ടു​പ്പി​ൽ 4,700 വോ​ട്ടി​നാ​ണ് അ​ദ്ദേ​ഹം ജ​യി​ച്ച​ത്. കെ.​എം. മാ​ണി​യു​ടെ മ​ര​ണ​ത്തി​ന് ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി വി​ജ​യി​ക്കു​ക​യും ചെ​യ‌്തു.

എ​ന്നി​ട്ടി​പ്പോ​ൾ ജ​യി​ച്ച പാ​ർ​ട്ടി, തോ​റ്റ പാ​ർ​ട്ടി​യ‌്ക്ക് സീ​റ്റു​കൊ​ടു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​തി​ൽ എ​ന്ത് യു​ക്തി​യാ​ണു​ള്ള​ത്. അ​തി​ന് ന്യാ​യീ​ക​ര​ണ​മി​ല്ല. ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പാ​ലാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കു​ന്ന പ്ര​ശ‌്ന​മേ​യി​ല്ല. കാ​ല​ങ്ങ​ളാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ക്കു​ന്ന ഒ​രു സീ​റ്റും വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്നും പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ വ്യ​ക്ത​മാ​ക്കി.