ഓ​സീ​സ് ഡി​ക്ല​യ​ർ ചെ​യ്തു; സി​ഡ്നി ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് 407 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

10:13 AM Jan 10, 2021 | Deepika.com
സി​ഡ്നി: സി​ഡ്നി ടെ​സ്റ്റി​ൽ ഇ​ന്ത്യ​ക്ക് 407 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഓ​സ്ട്രേ​ലി​യ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 312/6 എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്ത​തോ​ടെ​യാ​ണ് ഇ​ന്ത്യ​ക്കു മു​ന്നി​ൽ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​മു​യ​ർ​ന്ന​ത്. കാ​മ​റൂ​ണ്‍ ഗ്രീ​ൻ (84), സ്റ്റീ​വ​ൻ സ്മി​ത്ത് (81), മാ​ർ​ന​സ് ല​ബു​ഷെ​യ്ൻ (71) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഓ​സീ​സി​നെ കൂ​റ്റ​ൻ ലീ​ഡി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്.

നാ​യ​ക​ൻ ടിം ​പെ​യ്നൊ​പ്പം (39 നോ​ട്ടൗ​ട്ട്) ഏ​ഴാം വി​ക്ക​റ്റി​ൽ ഗ്രീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്ത 104 റ​ണ്‍​സാ​ണ് ഓ​സീ​സ് ഇ​ന്നിം​ഗ്സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. നേ​ര​ത്തെ ല​ബു​ഷെ​യ്ൻ- സ്മി​ത്ത് കൂ​ട്ടു​കെ​ട്ട് മൂ​ന്നാം വി​ക്ക​റ്റി​ൽ 103 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തി​രു​ന്നു. ഡേ​വി​ഡ് വാ​ർ​ണ​ർ (13), വി​ൽ പു​കോ​വ്സ്കി (10), മാ​ത്യു വേ​ഡ് (4) എ​ന്നി​വ​രാ​ണ് ഓ​സീ​സ് ഇ​ന്നിം​ഗ്സി​ൽ പു​റ​ത്താ​യ മ​റ്റു ബാ​റ്റ്സ്മാ​ൻ​മാ​ർ.

ഇ​ന്ത്യ​ക്കാ​യി ആ​ർ. അ​ശ്വി​ൻ, ന​വ​ദീ​പ് സൈ​നി എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. മു​ഹ​മ്മ​ദ് സി​റാ​ജ്, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 338 റ​ണ്‍​സി​നു പു​റ​ത്താ​യ ഓ​സീ​സ് ഇ​ന്ത്യ​യെ 244 റ​ണ്‍​സി​ൽ പു​റ​ത്താ​ക്കി 94 റ​ണ്‍​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യി​രു​ന്നു.