ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,645 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,04,50,284 ആയി. മരണസംഖ്യ 1,50,999 ആയി ഉയർന്നു..
24 മണിക്കൂറിനിടെ 19,299 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തര്‍ 1,00,75,950 ആയി. കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധ ഇപ്പോഴും വർധിക്കുന്നത്.
24 മണിക്കൂറിനിടെ 18,645 രോഗികൾ; രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു
10:11 AM Jan 10, 2021 | Deepika.com