ഇ​ന്തോ​നേ​ഷ്യ​യി​ലെ വി​മാ​നാ​പ​ക​ടം; അ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ചു

09:49 AM Jan 10, 2021 | Deepika.com
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ൽ ത​ക​ർ​ന്ന ശ്രീ​വി​ജ​യ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. വി​മാ​ന​ത്തി​ന്‍റെ അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ജാ​വ ക​ട​ലി​ല്‍​നി​ന്നാ​ണ് വി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളും അ​വ​ശി​ഷ്ട​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ടെ​ത്തി​യ​ത്.

കൂ​ടാ​തെ ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് ജ​ക്കാ​ര്‍​ത്ത പൊ​ലീ​സ് വ​ക്താ​വ് യൂ​സ്രി യൂ​നി​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ജ​ക്കാ​ര്‍​ത്ത തീ​ര​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്

ശ്രീ​വി​ജ​യ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ​സ്ജെ 182 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജീ​വ​ന​ക്കാ​ർ അ​ട​ക്കം 62 പേ​ർ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ജ​ക്കാ​ർ​ത്ത​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട് ഏ​താ​നും സ​മ​യ​ത്തി​നു​ള്ളി​ലാ​ണു വി​മാ​നം കാ​ണാ​താ​യ​ത്. വെ​സ്റ്റ് ക​ലി​മ​ന്താ​ൻ പ്ര​വി​ശ്യ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു വി​മാ​നം.

ടേ​ക്ക് ഓ​ഫ് ചെ​യ്ത് നാ​ലു മി​നി​റ്റി​നു ശേ​ഷ​മാ​ണ് വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. 10,000ലേ​റെ അ​ടി ഉ​യ​ര​ത്തി​ൽ വ​ച്ചാ​ണു ബോ​യിം​ഗ് 737-500 കാ​ണാ​താ​യ​തെ​ന്നു ഫ്ലൈ​റ്റ്റ​ഡാ​ർ 24 ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. 27 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വി​മാ​ന​മാ​ണി​ത്.