അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദം മാ​ര​ക​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

02:08 AM Jan 10, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സ് അ​മേ​രി​ക്ക​യി​ലും രൂ​ക്ഷ​മാ​യി പ​ട​രാ​ന്‍ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. വൈ​റ്റ് ഹൗ​സ് ടാ​സ്‌​ക് ഫോ​ഴ്‌​സി​നെ ഉ​ദ്ധ​രി​ച്ച് സി​എ​ന്‍​എ​ന്നാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ബ്രി​ട്ട​നി​ല്‍ പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന അ​തി​തീ​വ്ര​ശേ​ഷി​യു​ള്ള വൈ​റ​സി​നേ​ക്കാ​ള്‍ മാ​ര​ക​മാ​ണ് അ​മേ​രി​ക്ക​യി​ലേ​തെ​ന്നാ​ണ് വി​വ​രം. അ​ടു​ത്തി​ടെ ഇ​ര​ട്ടി​യ​ല​ധി​കം കേ​സു​ക​ൾ അ​മേ​രി​ക്ക​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നു കാ​ര​ണം പു​തി​യ വൈ​റ​സാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സാ​മൂ​ഹി​ക അ​ക​ല​വും മാ​സ്‌​കും ശീ​ല​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ വ​ലി​യ അ​പ​ക​ട​മാ​ണ് വ​രാ​ന്‍ പോ​കു​ന്ന​തെ​ന്നും വൈ​റ്റ് ഹൗ​സ് ടാ​സ്‌​ക് ഫോ​ഴ്‌​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.