കോ​വി​ഡ് വാ​ക്സി​ൻ: സം​സ്ഥാ​ന​ത്ത് 133 കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം

09:37 PM Jan 09, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു 133 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യും. എ​റ​ണാ​കു​ള​ത്ത് 12, തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും 11 , മ​റ്റു ജി​ല്ല​ക​ളി​ൽ ഒ​ൻ​പ​തു കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ക. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം തു​ട​ങ്ങു​ന്ന ഈ ​മാ​സം 16-നു 13,300 ​പേ​ർ​ക്കു സം​സ്ഥാ​ന​ത്തു വാ​ക്സി​ൻ ന​ൽ​കും. നി​ല​വി​ൽ ഓ​രോ കേ​ന്ദ്ര​ത്തി​ലും നൂ​റു പേ​ർ​ക്കാ​ണു വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ക.

3,54,897 പേ​രാ​ണ് വാ​ക്സി​നാ​യി ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഓ​ണ്‍​ലൈ​ൻ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് വാ​ക്സി​ൻ എ​ടു​ക്കാ​ൻ വ​രേ​ണ്ട ദി​വ​സ​വും സ​മ​യ​വും എ​സ്എം​എ​സി​ലൂ​ടെ അ​റി​യി​ക്കും. വാ​ക്സി​ൻ കേ​ന്ദ്ര​ത്തി​ൽ ഒ​രു ഡോ​ക്ട​റ​ട​ക്കം അ​ഞ്ച് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ണ്ടാ​കും. കൈ​യി​ലാ​ണ് വാ​ക്സി​ൻ എ​ടു​ക്കു​ന്ന​തെ​ങ്കി​ൽ ഒ​രാ​ൾ​ക്ക് അ​ഞ്ചു മി​നി​റ്റ് വേ​ണ്ടി വ​രും.

വാ​ക്സി​ൻ ന​ൽ​കി​യ​ശേ​ഷം 30 മി​നി​റ്റ് ഇ​വ​രെ നി​രീ​ക്ഷി​ക്കും. ഒ​രാ​ൾ​ക്ക് ഒ​രു വാ​ക്സി​ന്‍റെ ര​ണ്ട് ഡോ​സാ​ണ് കു​ത്തി​വ​യ്ക്കു​ന്ന​ത്. ആ​ദ്യ കു​ത്തി​വ​യ്പ് ക​ഴി​ഞ്ഞ് നാ​ല് ആ​ഴ്ച ക​ഴി​ഞ്ഞ് ര​ണ്ടാ​മ​ത്തെ കു​ത്തി​വ​യ്പ് ന​ട​ത്തും.