ചി​ല മാ​ധ്യ​മ​ങ്ങ​ൾ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി: വി​മ​ർ​ശ​ന​വു​മാ​യി ക​ട​കം​പ​ള്ളി

07:59 PM Jan 09, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്തെ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ ചി​ല മാ​ധ്യ​മ​ങ്ങ​ൾ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ കൊ​ണ്ട് ത​ട​യി​ടാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ​ത് ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ്. ലൈ​ഫ് പ​ദ്ധ​തി​ക്കെ​തി​രെ ചി​ല​ർ കു​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

പി​ണ​റാ​യി സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന ഒ​രു ചാ​ന​ലി​ന്‍റെ സ​ർ​വേ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് എ​തി​രാ​ളി​ക​ൾ പ​ല​തും കാ​ട്ടി കൂ​ട്ടി. എ​ല്ലാ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു​മു​ള്ള ഏ​റ്റ​വും വ​ലി​യ മ​റു​പ​ടി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.