പ്രഭാതസവാരിക്കിടെ 17കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കാസർഗോട്ട് പോലീസുകാരൻ അറസ്റ്റിൽ
06:55 PM Jan 09, 2021 | Deepika.com
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. കാസർകോഡ് എആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ഗോഡ്വിൻ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാൾ. പ്രഭാതസവാരിക്കിടെ 17കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.