അബുദാബി: യുഎഇയിൽ തണുപ്പ് ശക്തമാകുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ അതിശൈത്യത്തിലേക്ക് കടക്കുകയാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎഇയുടെ ചില ഭാഗങ്ങളിൽ താപനില മൈനസ് ഡിഗ്രിയിലെത്തി.
അല്‍ ഐനിലെ റക്നയിലാണ് മൈനസ് ഡിഗ്രിയിലേക്ക് താപനില താഴ്ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 5.15നായിരുന്നു രാജ്യത്തെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് പോയിന്റ് രണ്ട് ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞയാഴ്ച ഇതേ പ്രദേശത്ത് 1.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു താഴ്ന്ന താപനില.
ഇതോടെ യുഎഇ അതിശൈത്യത്തിലേക്ക് നീങ്ങി. ശനി, ഞായര്‍ ദിവസങ്ങളില്‍ ഭാഗികമായി മേഘാവൃതമാവുമെങ്കിലും പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കും രാജ്യത്തെന്നാണ് പ്രവചനം.
യുഎഇ തണുത്തുവിറയ്ക്കുന്നു; അതിശൈത്യത്തിലേക്കെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
06:48 PM Jan 09, 2021 | Deepika.com