തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 435 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3279 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,239 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03 ആണ്.
യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ ആറ് പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5424 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 64,318 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,38,808 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, തിരുവനന്തപുരം 6, പത്തനംതിട്ട, കണ്ണൂര്‍ 5 വീതം, തൃശൂര്‍, വയനാട് 4 വീതം, പാലക്കാട്, കോഴിക്കോട് 3 വീതം, കൊല്ലം, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച്
എറണാകുളം 893, കോഴിക്കോട് 599, കോട്ടയം 574, മലപ്പുറം 523, കൊല്ലം 477, പത്തനംതിട്ട 470, തൃശൂര്‍ 403, തിരുവനന്തപുരം 344, ആലപ്പുഴ 318, ഇടുക്കി 222, പാലക്കാട് 217, വയനാട് 213, കണ്ണൂര്‍ 182, കാസര്‍ഗോഡ് 93.
സമ്പര്‍ക്ക രോഗികൾ ജില്ല തിരിച്ച്
എറണാകുളം 812, കോഴിക്കോട് 577, കോട്ടയം 539, മലപ്പുറം 506, കൊല്ലം 474, പത്തനംതിട്ട 405, തൃശൂര്‍ 393, തിരുവനന്തപുരം 242, ആലപ്പുഴ 308, ഇടുക്കി 211, പാലക്കാട് 82, വയനാട് 200, കണ്ണൂര്‍ 151, കാസര്‍ഗോഡ് 88.
നെഗറ്റീവായവരുടെ എണ്ണം ജില്ല തിരിച്ച്
തിരുവനന്തപുരം 352, കൊല്ലം 684, പത്തനംതിട്ട 294, ആലപ്പുഴ 302, കോട്ടയം 920, ഇടുക്കി 70, എറണാകുളം 761, തൃശൂര്‍ 403, പാലക്കാട് 179, മലപ്പുറം 478, കോഴിക്കോട് 562, വയനാട് 139, കണ്ണൂര്‍ 220, കാസര്‍ഗോഡ് 60.
സംസ്ഥാനത്ത് ഇന്ന് 5528 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.03
06:28 PM Jan 09, 2021 | Deepika.com