ജക്കാർത്ത: ഇന്തൊനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ യാത്രാവിമാനം കാണാതായി. ശ്രീവിജയ എയർലൈൻസിന്റെ എസ്ജെ 182 വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരും അടക്കം അമ്പതിലധികം പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ജക്കാർത്തയിൽ നിന്ന് വെസ്റ്റ് കലിമന്തൻ പ്രവിശ്യയിലെ പോൻറ്റിയാനാക്കിലേക്ക് പറക്കുന്നതിനിടെയാണ് ബോയിംഗ് ബി737-500 മോഡൽ വിമാനം കാണാതായത്. ശനിയാഴ്ച ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് നാല് മിനിറ്റ് പിന്നിടവേ വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.
വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണെന്ന് ശ്രീവിജയ എയർലൈൻസ് പ്രസ്താവനയിൽ അറിയിച്ചു.
ജക്കാർത്തയിൽ യാത്രാവിമാനം കാണാതായി; തെരച്ചിൽ തുടങ്ങി
05:20 PM Jan 09, 2021 | Deepika.com