സി​ഡ്നി​യി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കെ​തി​രേ വം​ശീ​യാ​ധി​ക്ഷേ​പം

04:31 PM Jan 09, 2021 | Deepika.com
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​നി​ടെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്കെ​തി​രേ വം​ശീ​യാ​ധി​ക്ഷേ​പം. പേ​സ് ബൗ​ള​ർ​മാ​രാ​യ മു​ഹ​മ്മ​ദ് സി​റാ​ജ്, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് മൂ​ന്നാം ദി​ന​ത്തി​ലെ ക​ളി​ക്കി​ടെ കാ​ണി​ക​ളി​ൽ നി​ന്നും മോ​ശം പെ​രു​മാ​റ്റ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ ടീം ​മാ​നേ​ജ്മെ​ന്‍റ് മാ​ച്ച് റ​ഫ​റി ഡേ​വി​ഡ് ബൂ​ണി​ന് പ​രാ​തി ന​ൽ​കി.

മ​ദ്യ​പി​ച്ച് എ​ത്തി​യ ഒ​രു​സം​ഘം കാ​ണി​ക​ളാ​ണ് താ​ര​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ച​തെ​ന്നാ​ണ് വി​വ​രം. കാ​ണി​ക​ൾ മോ​ശം പ​രാ​മ​ർ​ശം താ​ര​ങ്ങ​ൾ​ക്കെ​തി​രേ ന​ട​ത്തു​ക​യും ചെ​യ്തു. മൂ​ന്നാം ദി​വ​സം ക​ളി​യ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ വി​വ​രം ടീം ​മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് പ​രാ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

സി​ഡ്നി​യി​ൽ കോ​വി​ഡ് ഭീ​തി ക​ണ​ക്കി​ലെ​ടു​ത്ത് 10,000 കാ​ണി​ക​ളെ മാ​ത്ര​മാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ അ​ധി​ക്ഷേ​പ വാ​ക്കു​ക​ൾ കൃ​ത്യ​മാ​യി കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നാ​ണ് താ​ര​ങ്ങ​ൾ മാ​നേ​ജ്മെ​ന്‍റി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ബി​സി​സി​ഐ വി​ഷ​യം ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ട്.