അ​തി​ർ​ത്തി ക​ട​ന്ന് ഇ​ന്ത്യ​ൻ ഭൂ​പ്ര​ദേ​ശ​ത്തെ​ത്തി​യ ചൈ​നീ​സ് സൈ​നി​ക​നെ പി​ടി​കൂ​ടി

03:06 PM Jan 09, 2021 | Deepika.com
ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി ക​ട​ന്ന് ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​യ ചൈ​നീ​സ് സൈ​നി​ക​നെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ ചു​ഷൂ​ൽ സെ​ക്ട​റി​ൽ ഗു​രും​ഗ് ഹി​ല്ലി​ന് സ​മീ​പ​ത്തു നി​ന്നും ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സൈ​നി​ക​നെ ഇ​ന്ത്യ​ൻ സേ​ന പി​ടി​കൂ​ടി​യ​ത്.

വ​ഴി​തെ​റ്റി അ​ബ​ദ്ധ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​ദേ​ശ​ത്ത് എ​ത്തി​ച്ചേ​ർ​ന്ന​താ​കാ​മെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ളെ ഇ​ന്നോ നാ​ളെ​യോ മ​ട​ക്കി അ​യ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.