കാ​സ​ർ​ഗോ​ട്ടെ കൊ​ല​പാ​ത​കം; വ​നി​താ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

02:53 PM Jan 09, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ ഇ​ട​പെ​ട​ൽ. വ​നി​താ ക​മ്മീ​ഷ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി.

കാ​സ​ർ​ഗോ​ഡ് കാ​ന​ത്തൂ​രി​ലാ​ണ് സം​ഭ​വം. ബേ​ബി(36)​യെ​യാ​ണ് ഭ​ർ​ത്താ​വ് വി​ജ​യ​ൻ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. നാ​ട​ൻ തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് വി​ജ​യ​ൻ വെ​ടി​വ​ച്ച​ത്. ത​ല​യ്ക്ക് വെ​ടി​യേ​റ്റ ബേ​ബി സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഇ​തി​ന് ശേ​ഷം വി​ജ​യ​ൻ തൂ​ങ്ങി മ​രി​ച്ചു. വെ​ടി ശ​ബ്ദം കേ​ട്ട അ​യ​ൽ​ക്കാ​രാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.