മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാതശിശുക്കൾ വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. സംഭവത്തില്‍ സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്നും മുൻമുഖ്യമന്ത്രി കൂടിയായിരുന്ന ഫഡ്നാവിസ് ആവശ്യപ്പെട്ടു.
ബാന്ദ്രയിലുള്ള ജില്ലാ ജനറൽ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. സിക്ക് ന്യൂബോണ്‍ കെയർ യൂണിറ്റിൽ (എസ്എൽസിയു) ചികിത്സയിലായിരുന്ന ഒന്നു മുതൽ മൂന്ന് മാസം മാത്രം പ്രായമുള്ള നവജാതശിശുക്കളാണു മരിച്ചത്. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.
നിരവധി കുട്ടികളെ അപകടത്തിൽനിന്ന് രക്ഷപെടുത്തിയതായി ആശുപത്രിയിലെ സിവിൽ സർജൻ പ്രമോദ് ഖാൻഡട്ടെ പറഞ്ഞു.
മഹാരാഷ്ട്രയിൽ നവജാത ശിശുക്കൾ വെന്തുമരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
01:48 PM Jan 09, 2021 | Deepika.com