ര​ണ്ടു സ്ത്രീ​ക​ളു​മാ​യി യു​വാ​വി​ന്‍റെ ആ​ഘോ​ഷ​വി​വാ​ഹം; ആ​ർ​ക്കും പ​രാ​തി​യി​ല്ല, കേ​സി​ല്ല

05:34 AM Jan 09, 2021 | Deepika.com
ബ​സ്ത​ർ: ര​ണ്ടു സ്ത്രീ​ക​ളെ ഒ​രു​മി​ച്ചു വി​വാ​ഹം ചെ​യ്തു യു​വാ​വ്. ഛത്തീ​സ്ഗ​ഡി​ലെ ബ​സ്ത​റി​ൽ ഈ ​മാ​സം മൂ​ന്നി​നാ​ണു വി​വാ​ദ വി​വാ​ഹം ന​ട​ന്ന​ത്. ഹാ​സി​ന (19), സു​ന്ദ​രി (21) എ​ന്നീ യു​വ​തി​ക​ളെ​യാ​ണു ച​ന്ദു മൗ​ര്യ എ​ന്ന യു​വാ​വ് വി​വാ​ഹം ചെ​യ്ത​ത്.

ബ​സ്ത​റി​ലെ ടി​ക്കാ​ര ലോം​ഗ മ​ണ്ഡ​പ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം. ഇ​രു യു​വ​തി​ക​ളു​ടേ​യും സ​മ്മ​ത​പ്ര​കാ​ര​മാ​ണു വി​വാ​ഹം ന​ട​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ത​നി​ക്കു ര​ണ്ടു സ്ത്രീ​ക​ളെ​യും ഇ​ഷ്ട​മാ​യി​രു​ന്നെ​ന്നും അ​വ​രു​ടെ​കൂ​ടി ഇ​ഷ്ടം പ​രി​ഗ​ണി​ച്ചു ഗ്രാ​മ​ത്തി​ലു​ള്ള​വ​രെ സാ​ക്ഷി​യാ​ക്കി​യാ​ണു വി​വാ​ഹം ന​ട​ന്ന​തെ​ന്നും മൗ​ര്യ പ​റ​ഞ്ഞു. ഒ​രു ഭാ​ര്യ​യു​ടെ കു​ടും​ബം വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും വ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ര​ണ്ടു സ്ത്രീ​ക​ളും 12-ാം ക്ലാ​സ് പാ​സാ​യ​വ​രാ​ണ്. ഇ​ത്ത​ര​മൊ​രു വി​വാ​ഹം ഹി​ന്ദു വി​വാ​ഹ​നി​യ​മ പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. വ​ലി​യ ആ​ഘോ​ഷ​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പോ​ലീ​സ് ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.