വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ൾ ഉ​ട​ൻ; മു​ഖ്യ​മ​ന്ത്രി​മാ​രെ വി​ളി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

05:26 AM Jan 09, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നാ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി യോ​ഗം വി​ളി​ച്ച​തെ​ന്നാ​ണു സൂ​ച​ന.

തി​ങ്ക​ളാ​ഴ്ച​യാ​ണു യോ​ഗം. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നാ​യു​ള്ള വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​രു​ക്ക​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ഈ ​യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തും. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്‍റെ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തെ കു​റി​ച്ചും തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള ഡ്രൈ ​റ​ണ്‍ ര​ണ്ടാം ഘ​ട്ട​വും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ്ര​ധാ​ന​മ​ന്ത്രി മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ്, അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ഴി​കെ ര​ണ്ടാം​ഘ​ട്ട വാ​ക്സി​ൻ വി​ത​ര​ണ റി​ഹേ​ഴ്സ​ൽ ന​ട​ന്നു.

കേ​ര​ള​ത്തി​ൽ 14 ജി​ല്ല​ക​ളി​ലാ​യി 46 കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണു ര​ണ്ടാം​ഘ​ട്ട ഡ്രൈ ​റ​ണ്‍ ന​ട​ന്ന​ത്. എ​പ്പോ​ൾ വാ​ക്സി​ൻ എ​ത്തി​യാ​ലും വി​ത​ര​ണം ചെ​യ്യാ​ൻ കേ​ര​ളം സ​ജ്ജ​മാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.