11 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ

01:35 AM Jan 09, 2021 | Deepika.com
കൊ​​​ല്ല​​​ങ്കോ​​​ട്: കാ​​​റി​​​ൽ ക​​​ട​​​ത്തി​​​യ 11 കി​​​ലോ ക​​​ഞ്ചാ​​​വു​​​മാ​​​യി മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യെ കൊ​​​ല്ല​​​ങ്കോ​​​ട് പോ​​​ലീ​​​സും പാ​​​ല​​​ക്കാ​​​ട് ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ സ്ക്വാ​​​ഡും ചേ​​​ർ​​​ന്നു പി​​​ടി​​​കൂ​​​ടി. മ​​​ല​​​പ്പു​​​റം തി​​​രൂ​​​ര​​​ങ്ങാ​​​ടി മു​​​നി​​​യൂ​​​ർ സൗ​​​ത്ത് മു​​​ഹ​​​മ്മ​​​ദ് ഹാ​​​ജി​​​യു​​​ടെ മ​​​ക​​​ൻ ഫൈ​​​സ​​​ലി(36)​​​നെ​​​യാ​​​ണ് മു​​​ത​​​ല​​​മ​​​ട റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കൊ​​​ല്ല​​​ങ്കോ​​​ട് ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്ക് എ​​​ത്തി​​​ച്ചു​​​കൊ​​​ടു​​​ക്കാ​​​ൻ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു കാ​​​റി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന ക​​​ഞ്ചാ​​​വാ​​​ണ് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. മീ​​​ൻ​​​വ​​​ള​​​ർ​​​ത്ത​​​ലി​​​ന്‍റെ മ​​​റ​​​വി​​​ൽ കൊ​​​ല്ല​​​ങ്കോ​​​ട് കാ​​മ്പ്ര​​​ത്തു​​​ച​​​ള്ള​​​യി​​​ൽ താ​​​മ​​​സി​​​ച്ച് ക​​​ഞ്ചാ​​​വു​​​വി​​​ല്പ​​​ന ന​​​ട​​​ത്തി​​​വ​​​ന്ന പ്ര​​​തി​​​യെ ര​​​ഹ​​​സ്യ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് ഡാ​​​ൻ​​​സാ​​​ഫ് സ്ക്വാ​​​ഡ് നി​​​രീ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ടി​​​ച്ചെ​​​ടു​​​ത്ത ക​​​ഞ്ചാ​​​വി​​​നു വി​​​പ​​​ണി​​​യി​​​ൽ 10 ല​​​ക്ഷം രൂ​​​പ​​​യോ​​​ളം വി​​​ല​​​വ​​​രും.