ചോദിച്ച എല്ലാവരോടും, ജനുവരി 20 ന് താൻ പോകില്ല- ട്രംപ് ട്വീറ്റ് ചെയ്തു. എന്നാൽ ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ട്രംപ് ഉടക്കിത്തന്നെ; ബൈഡന് അധികാരം കൈമാറാൻ എത്തില്ല
10:15 PM Jan 08, 2021 | Deepika.com
വാഷിംഗ്ടൺ ഡിസി: ജോ ബൈഡന് അധികാരം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചോദിച്ച എല്ലാവരോടും, ജനുവരി 20 ന് താൻ പോകില്ല- ട്രംപ് ട്വീറ്റ് ചെയ്തു. എന്നാൽ ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ബൈഡന്റെ വിജയം യുഎസ് ജനപ്രതിനിധി സംഭ അംഗീകരിച്ചതിന് പിന്നാലെയാണ് ഈ മാസം 20ന് ചട്ടങ്ങൾ പാലിച്ച് അധികാരം കൈമാറുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. കാപിറ്റോളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ട്രംപിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ചോദിച്ച എല്ലാവരോടും, ജനുവരി 20 ന് താൻ പോകില്ല- ട്രംപ് ട്വീറ്റ് ചെയ്തു. എന്നാൽ ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.