ദ​ത്തെ​ടു​ത്ത് പീ​ഡ​നം: അ​റു​പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ

09:37 PM Jan 08, 2021 | Deepika.com
കൂ​ത്തു​പ​റ​മ്പ് : അ​നാ​ഥാ​ല​യ​ത്തി​ൽ​നി​ന്ന് താ​ത്കാ​ലി​ക​മാ​യി ദ​ത്തെ​ടു​ത്ത് വ​ള​ർ​ത്തു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റു​പ​തു​കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ണ്ടം​കു​ന്ന് ച​മ്മ​നാ​പ്പ​റ​മ്പി​ൽ സി.​ജി.​ശ​ശി​കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2017-ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ന്ന് 15 വ​യ​സാ​യി​രു​ന്നു കു​ട്ടി​ക്ക്. വീ​ട്ടി​ൽ ക​ഴി​ഞ്ഞു​വ​ര​വെ ശ​ശി​കു​മാ​ർ പ​ല​പ്രാ​വ​ശ്യം കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചെ​ന്നാ​ണു പ​രാ​തി. ഇ​തേ​ത്തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി അ​നാ​ഥാ​ല​യ​ത്തി​ലേ​ക്ക് തി​രി​ച്ചു​പോ​യി.

കു​ട്ടി​യെ വീ​ണ്ടും ദ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം കൗ​ൺ​സ​ലിം​ഗി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ അ​നു​ജ​ത്തി​യാ​ണ് വി​വ​രം പു​റ​ത്തു​പ​റ​യു​ന്ന​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ശ​ശി​കു​മാ​ർ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി മൂ​ന്നു പ്രാ​വ​ശ്യം വി​വാ​ഹി​ത​നാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.