ന്യൂഡൽഹി: മൂക്കിലൊഴിക്കാവുന്ന വാക്സിന്റെ പരീക്ഷണത്തിന് ഒരുങ്ങി ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്ക്. ഒന്നാം ഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക്ക് ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (ഡിജിസിഐ) അപേക്ഷ നൽകി.
അപേക്ഷ ഡിജിസിഐയുടെ ഉന്നതാധികാര സമിതി പരിശോധിക്കും. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ രാജ്യത്ത് കോവിഡ് ബാധിതരുടെ അടിയന്തര ഉപയോഗത്തിനായി ഡിജിസിഐ അനുമതി നൽകിയിരുന്നു.
കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടരുന്നതിനിടെയാണ് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള ഗവേഷണ സ്ഥാപനമായ ഐസിഎംആറുമായി ചേർന്നാണ് കോവാക്സിനും മുക്കിലൊഴിക്കാവുന്ന വാക്സിനും ഭാരത് ബയോടെക് വികസിപ്പിച്ചത്.
മൂക്കിലൊഴിക്കാവുന്ന വാക്സിൻ; പരീക്ഷണത്തിനൊരുങ്ങി ഭാരത് ബയോടെക്ക്
08:48 PM Jan 08, 2021 | Deepika.com