അ​യ്യ​പ്പ​നെ കസ്റ്റംസ് വിട്ടയച്ചു; ചോ​ദ്യം ചെ​യ്ത​ത് ഒ​ന്‍​പ​തു മ​ണി​ക്കൂ​ര്‍

08:51 PM Jan 08, 2021 | Deepika.com
കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്തു കേ​സി​ല്‍ സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു വി​ട്ട​യ​ച്ചു. അ​യ്യ​പ്പ​നെ ഒ​ൻ​പ​ത് മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്ത ശേ​ഷ​മാ​ണ് വി​ട്ട​യ​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തെ ഇ​നി​യും വി​ളി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ തീ​രു​മാ​നം. രാ​വി​ലെ പ​ത്തി​ന് ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ വൈ​കി​ട്ട് 7.15 ഓ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്.

സ്വ​പ്‌​ന സു​രേ​ഷി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​യ്യ​പ്പ​നെ ചോ​ദ്യം ചെ​യ്ത​ത്. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ല്‍ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് പാ​ഴ്‌​സ​ലു​ക​ള്‍ എ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ്യ​പ്പ​ന് അ​റി​യാ​മെ​ന്നാ​ണ് ക​സ്റ്റം​സി​ന് കി​ട്ടി​യി​രു​ന്ന മൊ​ഴി.

മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ്പീ​ക്ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദേ​ശ​യാ​ത്ര​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ചോ​ദ്യ​ങ്ങ​ളാ​യി ഉ​യ​ര്‍​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്‌​ന സു​രേ​ഷും സ​ന്ദീ​പും മ​റ്റു പ്ര​തി​ക​ളു​മാ​യി​ട്ടു​ള്ള ബ​ന്ധം, വി​ദേ​ശ​യാ​ത്ര​ക​ള്‍, ഇ​തി​ല്‍ സ്പീ​ക്ക​റു​ടെ ഇ​ട​പെ​ട​ല്‍, സ്പീ​ക്ക​റും സ്വ​പ്‌​ന​യു​മാ​യി​ട്ടു​ള്ള സൗ​ഹൃ​ദം എ​ല്ലാം ക​ട​ന്നു ക​ട​ന്നു​വ​ന്നു​വെ​ങ്കി​ലും വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ല്കാ​ന്‍ അ​യ്യ​പ്പ​ന്‍ ത​യാ​റാ​യി​ല്ല.

മൂ​ന്നു പ്രാ​വ​ശ്യ​ത്തെ നോ​ട്ടീ​സി​നു ശേ​ഷ​മാ​ണ് അ​യ്യ​പ്പ​ന്‍ ചോദ്യം ചെയ്യലിന് എത്തിയത്. രാ​വി​ലെ ത​ന്നെ കൊ​ച്ചി​യി​ലെ​ത്തി ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി. പ​ത്തി​നു ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ടു ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യ​പ്പോ​ഴും വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് അ​യ്യ​പ്പ​ന്‍ ഒ​ഴി​ഞ്ഞു മാ​റി​യി​രു​ന്നു.