കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പി​നു​ള്ള ര​ണ്ടാം ഘ​ട്ട ഡ്രൈ ​റ​ൺ വി​ജ​യ​ക​രം

03:36 PM Jan 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പി​നു​ള്ള ര​ണ്ടാം ഘ​ട്ട ഡ്രൈ ​റ​ൺ (മോ​ക് ഡ്രി​ൽ) വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി. സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി 46 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഡ്രൈ ​റ​ൺ ന​ട​ന്ന​ത്.

ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ്/​ജി​ല്ലാ ആ​ശു​പ​ത്രി, സ്വ​കാ​ര്യ ആ​ശു​പ​ത്രി, ന​ഗ​ര/​ഗ്രാ​മീ​ണ ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11 വ​രെ​യാ​ണു ഡ്രൈ​റ​ൺ ന​ട​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഡ്രൈ ​റ​ണ്‍ ന​ട​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഡ്രൈ ​റ​ണ്‍ ന​ട​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പാ​റ​ശാ​ല താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ര്‍​ട്ടേ​ഴ്സ് ആ​ശു​പ​ത്രി, ഗ​വ. എ​ല്‍.​പി.​എ​സ്. ക​ള​ത്തു​കാ​ല്‍ (അ​രു​വി​ക്ക​ര കു​ടം​ബാ​രോ​ഗ്യ കേ​ന്ദ്രം), നിം​സ് മെ​ഡി​സി​റ്റി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഡ്രൈ ​റ​ണ്‍ ന​ട​ന്ന​ത്.

ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും 25 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​തം ഡ്രൈ ​റ​ണ്ണി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ഡ്രൈ ​റ​ണ്‍ ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് വി​ജ​യ​ക​ര​മാ​യ ഡ്രൈ ​റ​ണ്‍ ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രേ​യും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രേ​യും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ഭി​ന​ന്ദി​ച്ചു.

കോ​വി​ഡ് വാ​ക്സി​നേ​ഷ​നാ​യി ഇ​തു​വ​രെ 3,51,457 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന് ല​ഭി​ച്ച 100 ശ​ത​മാ​നം പേ​രു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ 1,67,084 പേ​രും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 1,84,373 പേ​രു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​തു​കൂ​ടാ​തെ സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​ന്‍റെ വ​യോ​മി​ത്രം പ​ദ്ധ​തി​യി​ലെ 400 ഓ​ളം ജീ​വ​ന​ക്കാ​രു​ടെ​യും ക​നി​വ് 108 ആം​ബു​ല​ൻ​സി​ലെ 1344 ജീ​വ​ന​ക്കാ​രു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.