തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കി​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി; ഉ​ദു​മ എം​എ​ൽ​എ​യ്ക്കെ​തി​രെ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ

03:21 PM Jan 08, 2021 | Deepika.com
കാസർഗോഡ്: തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കി​ടെ ഉ​ദു​മ എം​എ​ൽ​എ കെ. ​കു​ഞ്ഞി​രാ​മ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ രം​ഗ​ത്ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ കെ.​എം. ശ്രീ​കു​മാ​ർ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ബേ​ക്ക​ല്‍ കോ​ട്ട​യ്ക്ക​ടു​ത്തു​ള്ള ആ​ല​ക്കോ​ട് ഗ്രാ​മ​ത്തി​ല്‍ ജി​എ​ല്‍​പി​എ​സ് സ്‌​കൂ​ള്‍ കി​ഴ​ക്കേ ഭാ​ഗം വാ​ര്‍​ഡി​ലാ​യി​രു​ന്നു ശ്രീ​കു​മാ​റി​ന് തി​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​യു​ണ്ടാ​യി​രു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം രാ​വി​ലെ വോ​ട്ട​ർ​മാ​രു‌​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് പ​രി​ശോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന കെ. ​മ​ണി​ക​ണ്ഠ​ന്‍, കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു.

ത​ങ്ങ​ള്‍ പ​റ​യു​ന്ന​തി​ന​നു​സ​രി​ച്ച് കാ​ര്യ​ങ്ങ​ള്‍ നീ​ക്കി​യി​ല്ലെ​ങ്കി​ല്‍ കാ​ല് വെ​ട്ടി​ക​ള​യു​മെ​ന്ന് കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ശ്രീ​കു​മാ​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ന് സാ​ക്ഷി​യാ​യി പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.