ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. പാർലമെന്റിൽ പാർട്ടി പ്രാതിനിധ്യം കുറയ്ക്കാൻ കഴിയില്ലെന്ന തീരുമാനത്തിലാണ് കേന്ദ്ര നേതൃത്വം. കേരളത്തിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും ഇതേ നിലപാടായിരിക്കും എന്നാണ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്.
എംപിമാരായ കെ. സുധാകരന്, കെ. മുരളീധരന്, അടൂർ പ്രകാശ് തുടങ്ങിയവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. വിഷയത്തിൽ പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഉടലെടുത്തതോടെ ഹൈക്കമാൻഡിന് മുന്നിൽ പരാതിയും എത്തിയിരുന്നു.
ഹൈക്കമാൻഡ് തീരുമാനിച്ചു; എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട
01:07 PM Jan 08, 2021 | Deepika.com