ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൊ​ള്ള​ത്ത​ര​മെ​ന്ന് ചെ​ന്നി​ത്ത​ല

11:57 AM Jan 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം പൊ​ള്ള​ത്ത​ര​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഭ​ര​ണ​ഘ​ട​ന ചു​മ​ത​ല​യാ​യ​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് ഗ​വ​ര്‍​ണ​ര്‍ ന​യ​പ്ര​ഖ്യാ​പ​നം വാ​യി​ച്ച​തെ​ന്നും. ത​ന്‍റെ നി​സ​ഹാ​യാ​വ​സ്ഥ ഗ​വ​ര്‍​ണ​ര്‍ സ​ഭ​യി​ല്‍ തു​റ​ന്നു പ​റ​ഞ്ഞെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ബ​ഹി​ഷ്‌​ക​രി​ച്ച് സ​ഭ വി​ട്ടി​റ​ങ്ങി​യ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി​ക്ക് പ​റ്റി​യ​യാ​ളാ​ണ് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ച്ച യു​ഡി​എ​ഫി​നൊ​പ്പം പി.​സി ജോ​ർ​ജും സ​ഭ വി​ട്ട് പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ൽ സ​ഭ​യി​ലെ ഏ​ക ബി​ജെ​പി അം​ഗ​മാ​യ ഒ.​രാ​ജ​ഗോ​പാ​ൽ സ​ഭ​യി​ൽ തു​ട​ർ​ന്നു. ഇ​തു പോ​ലൊ​രു അ​ഴി​മ​തി സ​ർ​ക്കാ​ർ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​ഭ വി​ട്ട് പു​റ​ത്തി​റ​ങ്ങി​യ പി.​സി ജോ​ർ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.