പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം പി.​സി. ജോ​ർ​ജും സ​ഭ വി​ട്ടു; രാ​ജ​ഗോ​പാ​ൽ സ​ഭ​യി​ൽ തു​ട​രു​ന്നു

11:55 AM Jan 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്ര​സം​ഗം ബ​ഹി​ഷ്ക​രി​ച്ച യു​ഡി​എ​ഫി​നൊ​പ്പം പി.​സി ജോ​ർ​ജും സ​ഭ വി​ട്ട് പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ൽ സ​ഭ​യി​ലെ ഏ​ക ബി​ജെ​പി അം​ഗ​മാ​യ ഒ.​രാ​ജ​ഗോ​പാ​ൽ സ​ഭ​യി​ൽ തു​ട​ർ​ന്നു. ഇ​തു പോ​ലൊ​രു അ​ഴി​മ​തി സ​ർ​ക്കാ​ർ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​ഭ വി​ട്ട് പു​റ​ത്തി​റ​ങ്ങി​യ പി.​സി ജോ​ർ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

യു​ഡി​എ​ഫി​നൊ​പ്പം ചേ​രാ​ൻ ശ്ര​മി​ക്കു​ന്ന പി.​സി ജോ​ർ​ജി​ന്‍റെ ഇ​ന്ന​ത്തെ സ​ഭാ ബ​ഹി​ഷ്ക​ര​ണം രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ കൗ​തു​ക​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. മു​ന്ന​ണി പ്ര​വേ​ശ​ന​ത്തി​ന് യു​ഡി​എ​ഫ് ഇ​തു​വ​രെ പി.​സി ജോ​ർ​ജി​ന് പ​ച്ച​ക്കൊ​ടി കാ​ട്ടാ​തെ നി​ൽ​ക്കു​ന്പോ​ഴാ​ണ് പി.​സി ജോ​ർ​ജി​ന്‍റെ ഇ​ന്ന​ത്തെ സ​ഭാ ബ​ഹി​ഷ്ക​ര​ണം.