സ്പീ​ക്ക​റു​ടെ അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ക​സ്റ്റം​സ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി

09:44 AM Jan 08, 2021 | Deepika.com
കൊ​ച്ചി: ഡോ​ള​ർ ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ൻ ചോ​ദ്യം ചെ​യ്യ​ലി​ന് കൊ​ച്ചി ക​സ്റ്റം​സ് ഓ​ഫീ​സി​ലെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജാ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു ക​സ്റ്റം​സ് അ​യ്യ​പ്പ​ന്‍റെ വീ​ട്ടി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹാ​ജ​രാ​കു​ന്ന​ത്. ‌

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു ക​ഴി​ഞ്ഞ ദി​വ​സം അ​യ്യ​പ്പ​നു നോ​ട്ടീ​സ് ന​ൽ​കി​യെ​ങ്കി​ലും ഹാ​ജ​രാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യാ​ൻ സ്പീ​ക്ക​റു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​ണെ​ന്നു കാ​ട്ടി​യു​ള്ള ച​ട്ടം ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി ക​സ്റ്റം​സി​നു ക​ത്തു ന​ൽ​കി​യ​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. എം​എ​ൽ​എ​മാ​ർ​ക്കു​ള്ള പ​രി​ര​ക്ഷ ക്രി​മി​ന​ൽ കു​റ്റം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്കി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ​വും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ച​ട്ടം ദു​ർ​വി​നി​യോ​ഗി​ക്ക​രു​തെ​ന്നു​കാ​ണി​ച്ച് ക​സ്റ്റം​സ് അ​ധി​കൃ​ത​ർ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​നും ക​ത്തു ന​ൽ​കി. പി​ന്നാ​ലെ​യാ​ണ് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച് അ​യ്യ​പ്പ​ൻ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്.