തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കേരളത്തെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് വരെ കേരള നിയമസഭയുടെ ചരിത്രത്തിൽ ഒരു സ്പീക്കറും നേരിടാത്ത ആരോപണങ്ങളാണ് സ്പീക്കർ നേരിടുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
അന്വേഷണത്തെ തുടക്കം മുതൽ അട്ടിമറിച്ചു. ധൈര്യമുണ്ടെങ്കിൽ അന്വേഷണത്തെ നേരിടുകയാണ് വേണ്ടത്. അപക്വമായ നിലപാട് സ്വീകരിച്ചത് ആരെന്ന് ജനങ്ങൾക്ക് അറിയണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സ്പീക്കർ കേരളത്തെ അപമാനിച്ചു: ചെന്നിത്തല
08:43 AM Jan 08, 2021 | Deepika.com