കാ​പി​റ്റോ​ൾ ആ​ക്ര​മ​ണം; വീ​ഡി​യോ​ക​ൾ ടി​ക്‌​ടോ​ക് നി​രോ​ധി​ച്ചു

05:58 AM Jan 08, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​നു​യാ​യി​ക​ൾ കാ​പ്പി​റ്റോ​ളി​ൽ (യു​എ​സ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രം) ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളെ പു​ക​ഴ്ത്തു​ന്ന വീ​ഡി​യോ​ക​ൾ ടി​ക്‌​ടോ​ക് നി​രോ​ധി​ച്ചു. ജ​ന​ക്കൂ​ട്ട​ത്തെ ഉ​ത്തേ​ജി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച ട്രം​പി​ന്‍റെ പ്ര​സം​ഗ​ങ്ങ​ളും പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

ജ​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ മാ​ന്യ​മാ​യ രീ​തി​യി​ലാ​യി​രി​ക്ക​ണം ടി​ക്‌​ടോ​ക് പ്രവർത്തിക്കേണ്ടത്. വ്യ​ക്തി​ക​ൾ​ക്കോ അ​വ​രു​ടെ സ​മൂ​ഹ​ത്തി​നോ ദോ​ഷം വ​രു​ത്തു​ന്നതായ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ടി​ക്‌​ടോ​ക് ന​ൽ​കി​ല്ലെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കാ​പ്പി​റ്റോ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രു പോ​ലീ​സു​കാ​ര​നും മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ അ​ഞ്ചാ​യി. ഗുരുതര സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യ​തി​ൽ കാ​പി​റ്റോ​ൾ പോ​ലീ​സ് മേ​ധാ​വി രാ​ജി സ​ന്ന​ദ്ധ​ത​യും അ​റി​യി​ച്ചു.