130 രൂ​പ മു​ട​ക്കി​യാ​ൽ 30 മി​നി​റ്റി​ന​കം 5,000 രൂ​പ: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ കൂ​ടു​ന്നു

08:04 AM Jan 08, 2021 | Deepika.com
മാ​ന​ന്ത​വാ​ടി: 130 രൂ​പ മു​ട​ക്കി​യാ​ൽ 30 മി​നി​റ്റി​ന​കം 5,000 രൂ​പ വ​രെ സ​ന്പാ​ദി​ക്കാ​മെ​ന്ന മോ​ഹ​ന​വാ​ഗ്ദാ​ന​വു​മാ​യി ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്. വ​യ​നാ​ട്ടി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ പു​തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

സ​മീ​പ​കാ​ല​ത്താ​ണ് ത​ട്ടി​പ്പു​കാ​രു​ടെ സ​ന്ദേ​ശം വാ​ട്ട്സ് ആ​പ്പി​ൽ എ​ത്തി​ത്തു​ട​ങ്ങി​യ​ത്. സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്ന ലി​ങ്കി​ൽ ക​യ​റി 130 രൂ​പ അ​ട​ച്ച് 30 മി​നി​റ്റു​വ​രെ ചെ​ല​വ​ഴി​ച്ചാ​ൽ 1,500 രൂ​പ മു​ത​ൽ 5,000 രൂ​പ വ​രെ സ​ന്പാ​ദി​ക്കാ​മെ​ന്നാ​ണ് ത​ട്ടി​പ്പു​സം​ഘ​ത്തി​ന്‍റെ വാ​ഗ്ദാ​നം.

ത​ട്ടി​പ്പു​സം​ഘം ഹാ​ക്ക് ചെ​യ്ത മൊ​ബൈ​ൽ ന​ന്പ​റു​ക​ളി​ലാ​ണ് സ​ന്ദേ​ശം എ​ത്തു​ന്ന​തെ​ന്നു സൂ​ച​ന​യു​ണ്ട്. നി​ര​വ​ധി പേ​ർ ത​ട്ടി​പ്പു​സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. ന​ഷ്ട​പ്പെ​ട്ട​തു ചെ​റി​യ തു​ക​യാ​യ​തി​നാ​ൽ പ​ല​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്നി​ല്ല. ഇ​തു ത​ട്ടി​പ്പു​കാ​ർ​ക്കു സൗ​ക​ര്യ​മാ​കു​ക​യാ​ണ്.