ന്യൂഡൽഹി: രാജ്യത്ത് നടപ്പു സാമ്പത്തിക വർഷം ജിഡിപി 7.7 ശതമാനം കുറയാൻ സാധ്യതയെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം. 1952 ന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാകും ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കോവിഡ് വൈറസ് പടർന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അടക്കമുള്ള കാര്യങ്ങൾ രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിന്നു. ഇതിനു പിന്നാലെയാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
രാജ്യത്ത് ജിഡിപി 7.7 ശതമാനം കുറയാൻ സാധ്യതയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം
05:05 AM Jan 08, 2021 | Deepika.com