ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സും ഇ​ട​തു​ക​ക്ഷി​ക​ളും സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​യി​ലേ​ക്ക്

03:26 AM Jan 08, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സീ​റ്റ് വി​ഭ​ജ​ന​ച​ർ​ച്ച​ക​ൾ​ക്ക് കോ​ൺ​ഗ്ര​സും സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ട​തു​ക​ക്ഷി​ക​ളും തു​ട​ക്ക​മി​ട്ടു.

ഇ​ട​തു​മു​ന്ന​ണി ചെ​യ​ർ​മാ​ൻ ബി​മ​ൻ ബോ​സ്, കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ബ്ദു​ൾ മ​ന്ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു ച​ർ​ച്ച​ക​ൾ. ഇ​രു​പ​ക്ഷ​വും നേ​രി​ട്ട് ഏ​റ്റു​മു​ട്ടി​യി​രു​ന്ന സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു വി​ശ​ദ​ച​ർ​ച്ച​ക​ൾ.

സ​ഖ്യം സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സി​ന്‍റെ​യും ഇ​ട​തു​ക​ക്ഷി​ക​ളു​ടെ​യും കേ​ന്ദ്ര​നേ​തൃ​ത്വം നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. 2016 തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും ഇ​ട​തു​ക​ക്ഷി​ക​ളും സ​ഖ്യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്കൊ​റ്റ​യ്ക്കാ​യി​രു​ന്നു പോ​രാ​ട്ടം.