എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ ഭാ​ര്യ​ക്ക് സി​സി​ബി നോ​ട്ടീ​സ്

01:41 AM Jan 08, 2021 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ ഭാ​ര്യ​യും ന​ടി​യു​മാ​യ രാ​ധി​ക കു​മാ​ര​സ്വാ​മി​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സി​സി​ബി നോ​ട്ടീ​സ്. വ​ഞ്ച​ന​ക്കേ​സി​ലാ​ണ് ന​ട​പ​ടി.

ത​ട്ടി​പ്പ് കേ​സി​ൽ ഈ​യി​ടെ പി​ടി​യി​ലാ​യ യു​വ​രാ​ജ് എ​ന്ന​യാ​ളു​മാ​യി 75 ല​ക്ഷം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് രാ​ധി​ക ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് സി​സി​ബി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സി​സി​ബി ആ​വ​ശ്യ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സ്.