കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് വെള്ളിയാഴ്ച കസ്റ്റംസിന് മുന്നില്‍ ഹാജരാകും. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നല്‍കിയിരുന്നു.
മൂന്നാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയക്കുന്നത്. ഇത്തവണ അയ്യപ്പന്റെ വീട്ടു വിലാസത്തിലേക്കായിരുന്നു കസ്റ്റംസ് നോട്ടീസ് അയച്ചത്.
സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിക്കും നിയമസഭാ ചട്ടം 165 പ്രകാരം നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ കത്ത് കസ്റ്റംസ് തള്ളുകയും കടുത്ത ഭാഷയിൽ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അയ്യപ്പൻ ഹാജരാകുമെന്ന സ്ഥിരീകരണം വന്നത്.
മൂന്നാംവട്ടം വിളിച്ചപ്പോൾ; അയ്യപ്പന് വെള്ളിയാഴ്ച കസ്റ്റംസിന് മുന്നില്‍ ഹാജരാകും
10:38 PM Jan 07, 2021 | Deepika.com