കോ​വി​ഡ് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണം; കേ​ര​ളം ഉ​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് കേ​ന്ദ്രം

08:59 PM Jan 07, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ളം ഉ​ൾ​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ക​ത്ത​യ​ച്ച് കേ​ന്ദ്രം. കേ​ര​ള​ത്തെ കൂ​ടാ​തെ മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ്, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ൺ ക​ത്ത​യ​ച്ച​ത്.

കൊ​റോ​ണ വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ആ​രോ​ഗ്യ​സെ​ക്ര​ട്ട​റി നാ​ല് സം​സ്ഥാ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി. വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത് പ​രി​ഗ​ണി​ച്ച് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

രാ​ജ്യ​ത്തെ നി​ല​വി​ലെ കോ​വി​ഡ് കേ​സു​ക​ളി​ൽ 59 ശ​ത​മാ​ന​വും ഈ ​നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു. വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പ​രി​ശോ​ധ​ന നി​ര​ക്ക് കു​റ​യ്ക്ക​രു​തെ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ‌​ക്ക് രാ​ജേ​ഷ് ഭൂ​ഷ​ൺ ക​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ അ​വ​ലം​ബി​ച്ച പ​രി​ശോ​ധ​ന-​ക​ണ്ടെ​ത്ത​ൽ-​ചി​കി​ത്സ എ​ന്ന ത​ന്ത്രം ആ​ക്ര​മ​ണാ​ത്മ​ക​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ സെ​ക്ര​ട്ട​റി പ​റ​യു​ന്നു.