കൊച്ചി: കോവിഡ് ലോക്ക്ഡൗണ്‍ കാലത്തു റദ്ദാക്കപ്പെട്ട ട്രെയിനുകളിലെ ടിക്കറ്റു തുക തിരികെ വാങ്ങാനുള്ള സമയപരിധി റെയില്‍വേ നീട്ടി. 2020 മാര്‍ച്ച് 21 മുതല്‍ 2020 ജൂലൈ 31 വരെ ബുക്ക് ചെയ്യപ്പെട്ട പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) വഴിയുള്ള കൗണ്ടര്‍ ടിക്കറ്റുകള്‍ പിന്‍വലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുള്ള സമയപരിധിയാണ് നീട്ടിയത്.
യാത്ര തീയതിക്കു ശേഷം ഒമ്പതു മാസം വരെയുള്ള ടിക്കറ്റു തുക തിരികെ ലഭിക്കും. നേരത്തെ ഇത് ആറു മാസമായിരുന്നു. സ്ഥിരം ട്രെയിനും കോവിഡ് കാലത്ത് മന്ത്രാലയം റദ്ദാക്കിയതുമായ തീവണ്ടികളിലെ യാത്രക്കാര്‍ക്കാണ് ഈ പ്രയോജനം ലഭിക്കുക.
യാത്ര റദ്ദാക്കപ്പെട്ട തീയതിക്ക് ആറു മാസത്തിന് ശേഷവും നിരവധി യാത്രക്കാര്‍ ടിഡിആര്‍ സൗകര്യത്തിലൂടെയും ടിക്കറ്റുകളുടെ ശരി പകര്‍പ്പ് സഹിതം അപേക്ഷകളിലൂടെയും അതാത് സോണുകള്‍ക്ക് കീഴിലെ പരാതി സമര്‍പ്പണ കാര്യാലയത്തെ സമീപിച്ചിരുന്നു. ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെട്ട പിആര്‍എസ് കൗണ്ടര്‍ ടിക്കറ്റുകളുടെ മുഴുവന്‍ തുകയും യാത്രക്കാര്‍ക്ക് തിരികെ ലഭിക്കുമെന്നു റെയില്‍വേ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകളിലെ ടിക്കറ്റ് തുക ലഭിക്കാനുള്ള സമയപരിധി നീട്ടി
08:08 PM Jan 07, 2021 | Deepika.com