തേ​ങ്ങ​വെ​ട്ടി പ​ണി​ത പാ​ലം; ക​മാ​ൽ പാ​ഷ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന് ആ​ക്ഷേ​പം

06:42 PM Jan 07, 2021 | Deepika.com
കൊ​ച്ചി: ജ​സ്റ്റീ​സ് ക​മാ​ൽ പാ​ഷ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്നും ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​ര​ണം. വൈ​റ്റി​ല മേ​ൽ​പ്പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നു മു​മ്പ് ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ത്ത വി ​ഫോ​ർ കൊ​ച്ചി​യെ പി​ന്തു​ണ​ച്ച് ക​മാ​ൽ പാ​ഷ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​ത്തി​ലാ​യ​ത്.

സ്വ​ന്തം വീ​ട്ടി​ലെ തേ​ങ്ങ​വെ​ട്ടി പ​ണി​ത പാ​ലം അ​ല്ലെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്ന ക​മാ​ൽ പാ​ഷ​യു​ടെ പ്ര​സ്താ​വ​ന​യാ​ണ് ജാ​തി അ​ധി​ക്ഷേ​പ​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി കാ​ലെ​ടു​ത്തു​വെ​ച്ചാ​ൽ മാ​ത്ര​മേ ഉ​ദ്ഘാ​ട​നം ആ​കു​ക​യു​ള്ളോ​യെ​ന്നും സ്വ​ന്തം വീ​ട്ടി​ലെ തേ​ങ്ങ​വെ​ട്ടി പ​ണി​ത പാ​ലം അ​ല്ലെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ക​മാ​ൽ പാ​ഷ പ​റ​ഞ്ഞ​ത്.

നേ​ര​ത്തെ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തി​ലും മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ന്നി​രു​ന്നു. ഒ​രു സ്ത്രീ​യാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കു നേ​രെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്തി​രു​ന്നു. "ആ ​ചോ.. മോ​ന്‍റെ മോ​ന്ത​യ​ടി​ച്ച് പ​റി​ക്ക​ണം' എ​ന്ന് പ​റ​ഞ്ഞ സ്ത്രീ ​പോ​ലീ​സ് കേ​സാ​യ​തോ​ടെ മാ​പ്പ് പ​റ​ഞ്ഞ് കേ​സി​ല്‍ നി​ന്നും ത​ല​യൂ​രു​ക​യും ചെ​യ്തു.