വൈ​റ്റി​ല, കു​ണ്ട​ന്നൂ​ർ മേ​ൽ​പ്പാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് നിരീക്ഷണം

05:51 PM Jan 07, 2021 | Deepika.com
കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ൻ​പ് വി ​ഫോ​ർ കൊ​ച്ചി പ്ര​വ​ർ​ത്ത​ക​ർ തു​റ​ന്ന​തി​ന് പി​ന്നാ​ലെ വൈ​റ്റി​ല, കു​ണ്ട​ന്നൂ​ർ മേ​ൽ​പ്പാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ജ​നു​വ​രി ഒ​ൻ​പ​തി​നാ​ണ് പാ​ല​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്ന​ത്.

ഇ​രു​പാ​ല​ങ്ങ​ളു​ടെ സ​മീ​പ​ത്തും ഗ​താ​ഗ​ത നി​യ​ന്ത്ര​ങ്ങ​ള്‍​ക്കു​ള്‍​പ്പെ​ടെ പോ​ലീ​സി​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ പോ​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ കോ​ണ്‍​ക്രീ​റ്റ് ബാ​രി​ക്കേ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു പാ​ല​ങ്ങ​ള്‍ അ​ട​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

അ​തേ​സ​മ​യം വൈ​റ്റി​ല പാ​ലം തു​റ​ന്ന​തി​ന്‍റെ പേ​രി​ൽ ഏ​ഴ് പേ​രെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് വി ​ഫോ​ര്‍ കൊ​ച്ചി നേ​തൃ​ത്വം ആ​രോ​പി​ച്ചു. രാ​ഷ്ട്രീ​യ മേ​ലാ​ള​ന്മാ​ര്‍​ക്ക് വേ​ണ്ടി​യാ​ണു പോ​ലീ​സി​ന്‍റെ അ​റ​സ്റ്റ് ന​ട​പ​ടി. പാ​ലം തു​റ​ന്ന സം​ഭ​വം സം​ഘ​ന​യു​ടെ ത​ല​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​ന്‍ ഏ​തോ രാ​ഷ്ട്രീ​യ കു​ബു​ദ്ധി​ക​ള്‍ കാ​ണി​ച്ച ഗൂ​ഢ​ത​ന്ത്ര​മാ​ണി​തെ​ന്നും വി ​ഫോ​ര്‍ നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.