കൊട്ടാരക്കര: പനവേലിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. പന്തളം കൂരമ്പാല സ്വദേശികളായ നാസർ, ഭാര്യ സാജില എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ സുമയ്യയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂവരും സഞ്ചരിച്ചിരുന്ന കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ അമിതവേഗത്തിലെത്തി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവ സ്ഥലത്ത് തന്നെ ദമ്പതികൾ മരിച്ചു. കാർ വെട്ടിപൊളിച്ചാണ് ഒരു മൃതദേഹം പുറത്തെടുത്തത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
കൊട്ടാരക്കരയിൽ വാഹനാപകടം: ദമ്പതികൾ മരിച്ചു
05:09 PM Jan 07, 2021 | Deepika.com