നെ​ടു​മ്പാ​ശേ​രി​യി​ൽ വ്യാ​ജ സാ​നി​റ്റൈ​സ​ർ കേ​ന്ദ്രം ക​ണ്ടെ​ത്തി

03:01 PM Jan 07, 2021 | Deepika.com
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​യി​ൽ വ്യാ​ജ സാ​നി​റ്റൈ​സ​ർ കേ​ന്ദ്രം ക​ണ്ടെ​ത്തി. പ്ര​തി​ദി​നം 1,000 ലി​റ്റ​ർ വ്യാ​ജ സാ​നി​റ്റൈ​സ​ർ ഇ​വി​ടെ നി​ർ​മി​ച്ചി​രു​ന്ന​താ​യി കെ​ട്ടി​ട ഉ​ട​മ വ്യ​ക്ത​മാ​ക്കി.

ഡ്ര​ഗ് ക​ൺ​ട്രോ​ള​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കെ​ട്ടി​ടം റെ​യ്ഡ് ചെ​യ്ത​ത്. സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ലൈ​സ​ൻ​സു​ണ്ടാ​യി​രു​ന്നി​ല്ല. വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ലാ​ണ് സാ​നി​റ്റൈ​സ​ർ വി​റ്റി​രു​ന്ന​ത്.