ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ രാജ്കുമാർ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് നാരായണക്കുറുപ്പിന്റെ റിപ്പോർട്ട്. രാജ്കുമാറിന്റെ മരണകാരണം കസ്റ്റഡിയിലുള്ള മർദനം മൂലമാണെന്നും പോസ്റ്റ്മോർട്ടം അട്ടിമറിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമങ്ങളും കോടതികളും പോലീസ് നഗ്നമായി ലംഘിച്ചു. സമാനതകളില്ലാത്ത സംഭവമാണ് ഉണ്ടായത്. തെളിവുള്ളവർക്കെതിരെ ശക്തമായ നടപടിക്ക് ശിപാർശ ചെയ്തുവെന്നും നാരായണക്കുറുപ്പ് വ്യക്തമാക്കി.
ഹരിതാ ഫിനാൻസ് ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് 2019 ജൂണ്‍ 12നാണ് വാഗമണ്‍ സ്വദേശി രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർച്ചയായ നാല് ദിവസത്തെ കസ്റ്റഡി മർദനത്തിനൊടുവിൽ ആരോഗ്യനില ഗുരുതരമായപ്പോൾ രാജ്കുമാറിനെ പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു. പിന്നീട് ജൂൺ 21ന് ജയിലിൽ വച്ച് രാജ്കുമാർ മരിക്കുകയായിരുന്നു.
നെടുങ്കണ്ടം കസ്റ്റഡി മരണം: പോലീസിനെതിരെ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട്
11:13 AM Jan 07, 2021 | Deepika.com