യു​എ​സ് പാ​ർ​ല​മെ​ന്‍റി​ലെ അ​തി​ക്ര​മം; ട്രം​പി​നെ വി​മ​ർ​ശി​ച്ച് ലോ​ക​നേ​താ​ക്ക​ൾ

12:10 PM Jan 07, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് നേ​രെ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ലോ​ക​നേ​താ​ക്ക​ള്‍.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍, സ്‌​കോ​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി നി​ക്കോ​ളോ സ്റ്റ​ര്‍​ജി​യോ​ണ്‍, സ്‌​പെ​യി​ന്‍ പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ്,ന്യൂ​സി​ലാ​ന്‍​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡേ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ ട്രം​പി​നെ​തി​രെ പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി.

അ​മേ​രി​ക്ക​ന്‍ കാ​ബി​ന​റ്റ് ഭ​ര​ണ​ഘ​ട​ന​യു​ടെ 25-ാം ഭേ​ദ​ഗ​തി പ്ര​കാ​രം ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ അ​ധി​കാ​രം റ​ദ്ദാ​ക്ക​ണ​മെ​ന്ന് പോ​ള​ണ്ട് വി​ദേ​ശ കാ​ര്യ​മ​ന്ത്രി റാ​ഡെ​ക് സി​ക്രോ​സ്‌​കി ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ക​ണ്ട​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും ജ​നാ​ധി​പ​ത്യ ന​ട​പ​ടി​ക​ൾ ധ്വം​സി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും മോ​ദി ട്വീ​റ്റ് ചെ​യ്തു.

"വാ​ഷിം​ഗ്ട​ണി​ലെ ക​ലാ​പ​ത്തെ കു​റി​ച്ചും അ​തി​ക്ര​മ​ങ്ങ​ളെ കു​റി​ച്ചു​മു​ള​ള വാ​ര്‍​ത്ത​ക​ള്‍ ക​ണ്ട​തി​ല്‍ വി​ഷ​മ​മു​ണ്ട്. സ​മാ​ധാ​ന​പ​ര​മാ​യ ഭ​ര​ണ​കൈ​മാ​റ്റം നി​ര്‍​ബ​ന്ധ​മാ​യും തു​ട​രേ​ണ്ട​തു​ണ്ട്. നി​യ​മ​വി​രു​ദ്ധ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലൂ​ടെ ജ​നാ​ധി​പ​ത്യ ന​ട​പ​ടി​ക​ള്‍ ധ്വം​സി​ക്ക​പ്പെ​ടാ​ന്‍ പാ​ടി​ല്ല'. മോ​ദി കു​റി​ച്ചു.