മൂ​ന്നാം ടെ​സ്റ്റ്: തടസമായി മഴ; ഓ​സീ​സ്‌ ഒ​രു വി​ക്ക​റ്റി​ന് 21

09:27 AM Jan 07, 2021 | Deepika.com
സി​ഡ്‌​നി: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് മ​ഴ മൂ​ലം മു​ട​ങ്ങു​ന്നു. ടോ​സ് നേ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ 7.1 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 21 റ​ൺ​സെ​ന്ന നി​ല​യി​ൽ‌ മ​ഴ എ​ത്തു​ക​യാ​യി​രു​ന്നു. എ​ട്ടു പ​ന്തി​ൽ‌ അ​ഞ്ച് റ​ൺ​സെ​ടു​ത്ത ഡേ​വി​ഡ് വാ​ർ​ണ​റു​ടെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. മു​ഹ​മ്മ​ദ് സി​റാ​ജി​ന്‍റെ പ​ന്തി​ലാ​ണ് വാ​ർ‌​ണ​ർ​ക്ക് വി​ക്ക​റ്റ് ന​ഷ്ട​മാ​യ​ത്.

വാ​ർ​ണ​റും യു​വ​താ​രം വി​ല്‍ പു​കോ​വ്‌​സ്‌​കി​യു​മാ​ണ് മൂ​ന്നാം ടെ​സ്റ്റി​ൽ ഓ​സീ​സി​നാ​യി ഇ​ന്നിം​ഗ്സ് ഓ​പ്പ​ൺ ചെ​യ്ത​ത്. ക​ളി നി​ര്‍​ത്തി​വെ​യ്ക്കു​മ്പോ​ള്‍ 14 റ​ണ്‍​സെ​ടു​ത്ത് പു​കോ​വ്‌​സ്‌​കി​യും 2 റ​ണ്‍​സെ​ടു​ത്ത് മാ​ര്‍​ന​സ് ല​ബൂ​ഷെ​യ്‌​നും പു​റ​ത്താ​വാ​തെ നി​ല്‍​ക്കു​ന്നു. ന​ന​ഞ്ഞ ഔ​ട്ട്ഫീ​ൽ​ഡ് കാ​ര​ണം മ​ത്സ​രം പു​നഃ​രാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ക​ളി​ച്ച ടീ​മി​ല്‍ നി​ന്നും മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​രു​ടീ​മും ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​ന്ത്യ രോ​ഹി​ത് ശ​ര്‍​മ, ന​വ്ദീ​പ് സൈ​നി എ​ന്നി​വ​ര്‍​ക്ക് അ​വ​സ​രം ന​ല്‍​കി. ഓ​സ്‌​ട്രേ​ലി​യ വി​ല്‍ പു​കോ​വ്‌​സ്‌​കി, ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ എ​ന്നി​വ​രെ കൊ​ണ്ടു​വ​ന്നു. സൈ​നി​യു​ടെ​യും പു​കോ​വ്‌​സ്‌​കി​യു​ടെ​യും അ​ര​ങ്ങേ​റ്റ മ​ത്സ​ര​മാ​ണി​ത്.