ലാ​വ്‌​ലി​ൻ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

08:46 AM Jan 07, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലാ​വ്‌​ലി​ൻ കേ​സ് സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കേ​ണ്ട കേ​സാ​യ​തി​നാ​ൽ ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന അ​വ​സാ​ന​ത്തെ കേ​സാ​യി കേ​സ് ലി​സ്റ്റ് ചെ​യ്തു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, മു​ന്‍ ഊ​ര്‍​ജ്ജ വ​കു​പ്പ് സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ച​ന്ദ്ര​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ. ​ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്താ​ണ് സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സി​ബി​ഐ​യു​ടെ അ​പേ​ക്ഷ​യി​ല്‍ കോ​ട​തി കേ​സ് നാ​ല് ത​വ​ണ മാ​റ്റി​വെ​ച്ചി​രു​ന്നു.