ജമ്മു: ശൈത്യകാലമെത്തിയതോടെ അതിർത്തിവഴി നുഴഞ്ഞുകയറാൻ നാനൂറോളം ഭീകരർ ഊഴംകാത്തുനിൽക്കുന്നതായി റിപ്പോർട്ട്. മലകളും താഴ്വരകളും മഞ്ഞുമൂടിയതോടെ നുഴഞ്ഞുകയറ്റത്തിന് അനുകൂല സാഹചര്യമാണിപ്പോഴുള്ളത്.
2020ൽ 441 ഭീകരർ നുഴഞ്ഞുകയറിയെങ്കിൽ 2019ൽ 44 ഭീകരരാണ് ഇക്കാലയളവിലെത്തിയത്. 2020ൽ പാക് സൈന്യം 5100 വെടിനിർത്തൽ ലംഘനങ്ങൾ നടത്തി. ഷെല്ലാക്രമണവും വെടിവയ്പും നടത്തുന്നതിനിടെയാണ് ഭീകരരെ പാക് സൈന്യം ഇന്ത്യയിലേക്കു കടത്തുന്നതെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
നാനൂറോളം ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു: റിപ്പോർട്ട്
03:50 AM Jan 07, 2021 | Deepika.com