ആൾക്കൂട്ടക്കൊല: പ്രതികളുടെ ജാമ്യഹർജിയിൽ വിധി 16 ന്

03:40 AM Jan 07, 2021 | Deepika.com
താ​നെ: ര​ണ്ടു സ​ന്യാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ മ​ർ​ദ്ദി​ച്ചു​കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ർ​ജി​യി​ൽ വി​ധി 16 ന്. കേസിലെ 90 പ്രതികൾ നൽകിയ ജാ​മ്യ ഹ​ർ​ജികളാണ് പ്ര​ത്യേ​ക കോ​ട​തി അടുത്ത ആഴ്ചയിലേക്ക് മാറ്റിയത്.

കേ​സി​ൽ ഇ​രു​നൂ​റോ​ളം പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ൽ 105 പേ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. 36 പേ​ർ​ക്ക് കേ​സു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ജാ​മ്യം നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നെ​ത്തി​യ​തെ​ന്നു തെ​റ്റി​ദ്ധ​രിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം ഉണ്ടായത്.