ആലപ്പുഴ: പള്ളാത്തുരുത്തിയിൽ ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കോട്ടയം പള്ളം സ്വദേശി സജീവ് (54) ആണ് മരിച്ചത്. വണ്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ലീലാമ്മയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം പള്ളാത്തുരുത്തി ഒന്നാം പാലത്തിന് സമീപത്തായിരുന്നു അപകടം. ഓട്ടോ പൂര്‍ണമായും തകര്‍ന്നു.
ആലപ്പുഴയിൽ ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
11:09 PM Jan 06, 2021 | Deepika.com